ഭോജ്പുരി സിനിമാ നായിക അനുപമ പഥക് മരിച്ച നിലയിൽ
മുംബെെ :ഭോജ്പുരി സിനിമകളിലുടെ പ്രശസ്തയായ അനുപമ പഥകിനെ (40) മരിച്ച നിലയിൽ കണ്ടെത്തി. മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ്. ആത്മഹത്യയാണെന്ന് കരുതുന്നു. മുംബെെയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നൽകിയില്ലെന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലുണ്ട്.
മരിക്കുന്നതിന്റെ തലേ ദിവസം ഇവർ ഫെയ്സ്ബുക്കിൽ ലെെവായി വന്നിരുന്നു.മരിച്ചതിനുശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാൽ ഒരിക്കലും നിങ്ങളുടെ പ്രശ്നങ്ങൾ ആരുമായും പങ്കിടരുത്, ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ഇവർ ലൈവിൽ പറഞ്ഞിരുന്നു.
ബിഹാറിൽ ജനിച്ച അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ എത്തുന്നത്. സിനിമയിൽ സജീവമാകുന്നതിന് വേണ്ടിയാണ് മുംബെെയിലേക്ക് താമസം മാറ്റിയത്.