ബോവിക്കാനത്ത് പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ മത്സ്യം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ബോവിക്കാനം : ബോവിക്കാനത്തിന് സമീപം എട്ടാംമൈൽ ജങ്ഷനിൽ പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ വിവിധയിനത്തിൽപ്പെട്ട മത്സ്യം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. മുളിയാർ ബാലനടുക്കത്തെ ഇക്ബാലിന്റെ ഉടമസ്ഥതയിൽ പാതയോരത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽവെച്ചാണ് മത്സ്യം പിടികൂടിയത്. ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരാണ് പിടികൂടിയത്.