ഉദുമയിൽ സ്വകാര്യ ആസ്പത്രി അടച്ചു
ഉദുമ : ജീവനക്കാരായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉദുമയിലെ സ്വകാര്യ ആസ്പത്രി ‘നഴ്സിംഗ് ഹോം’ അടച്ചുപൂട്ടി. രണ്ടാഴ്ച മുൻപ് രോഗം സ്ഥിരീകരിച്ച പാലക്കുന്നിലെ നാട്ടുവൈദ്യൻ പനിയെ തുടർന്ന് ഈ ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെ ശുശ്രൂഷിച്ച പള്ളിക്കര സ്വദേശിയായ ആരോഗ്യപ്രവർത്തക ഒരാഴ്ചയായി കോവിഡ് ചികിത്സയിലാണ്. ഇവർക്കൊപ്പം ജോലി ചെയ്ത നീലേശ്വരത്തുനിന്നുള്ള ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലവും ബുധനാഴ്ച പോസറ്റീവയാതോടെയാണ് ആസ്പത്രി അടച്ചത്. അതേസമയം നേരത്തെ രാഷ്ട്രപതി സന്ദർശിച്ച സ്ത്രീക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരിൽനിന്നും ഇന്നും ആറോളം കുടുംബാംഗങ്ങൾക്കും രോഗം പകർന്നിരുന്നു.. എന്നാൽ ഉറവിടം അറിയാത്ത വിഭാഗത്തിലായിരുന്നു ഇവരെ ഉൾപ്പെടുത്തിയിരുന്നത്. അന്ന് തന്നെ ആശുപത്രിയിൽ പൂട്ടാൻ നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നതാണ്.