നേത്രാവതി പാലത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഉടമയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍
മംഗളൂരു: നേത്രാവതി പാലത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അതേ സമയം ബൈക്കിന്റെ ഉടമയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന എം രഘു (32) വിനെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ ചൈത്ര ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പട്ന മൊഗവീരയിലെ ഭാര്യ വീട്ടില്‍ നിന്ന് രഘു പിലാര്‍ ലക്ഷ്മിഗുഡയിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. ഫുഡ് പ്രോസസ്സിംഗ് യൂണിറ്റിന്റെ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന യുവാവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബുധനാഴ്ച നേത്രാവതി പാലത്തില്‍ രഘുവിന്റെ ബൈക്ക്, മൊബൈല്‍ ഫോണ്‍, പാദരക്ഷകള്‍ എന്നിവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രഘുവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചു.