ഒരു തരത്തിലുള്ള ഇളവുകളും ഇനി ഉണ്ടാവില്ലാ, ആള്‍ക്കൂട്ടം അനുവദിക്കില്ല’; കര്‍ശന നിയന്ത്രണത്തിനൊരുങ്ങി പൊലീസ്; പുതിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. ഒരു തരത്തിലുള്ള ഇളവുകളും ഇനി ഉണ്ടാവില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് ഡി.ജി.പിയുടെ നിര്‍ദേശം.
വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശിച്ച് പുതിയ സര്‍ക്കുലറും ഡി.ജി.പി ഇറക്കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് പേരെ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. വലിയ സൂപ്പര്‍ മാര്ക്കറ്റാണെങ്കില് 12 പേരെ അനുവദിക്കും.
ബാങ്കുകള്‍ ഉപഭോക്താക്കളെ സമയം മുന്‍കൂട്ടി അറിയിക്കണമെന്നും അതനുസരിച്ച് മാത്രമേ ബാങ്കുകൡലേക്ക് ആളുകളെ കടത്തിവിടാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഐ.ജി മുതലുള്ള ഉദ്യോഗസ്ഥരോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്; വെള്ളപ്പൊക്ക സാധ്യത ഉറപ്പിച്ച് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
സാമൂഹ്യ അകലം പാലിക്കാനുള്ള നടപടി ക്രമങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
100 സ്വ്ക്വയര്ഫീറ്റ് മാത്രമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആറില്‍ കൂടുതല്‍ പേരെ കണ്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. 200 സ്ക്വയര്‍ ഫീറ്റ് ആണെങ്കില്‍ 12 പേരെ വരെ അനുവദിക്കാം.
മാത്രമല്ല കടകളുടെ മുന്പില് സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്ക് നില്ക്കാന് പാകത്തില്‍ കൃത്യമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
അതുപോലെ ബാങ്കുകളുടെ ഉള്ളിലും പുറത്തും ഒരു കാരണവശാലും ആള്‍ക്കൂട്ടം ഉണ്ടാവാന്‍ പാടില്ല. ബാങ്കിലേക്കെത്തുന്ന ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ എത്തേണ്ട സമയം കൃത്യമായി അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ എത്തിയാല്‍ മതി.
ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഡി.ജി.പി പറഞ്ഞു