കാസർകോട് സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: കാസർകോട് തളങ്കര സ്വദേശി ദോഹയിൽ നിര്യാതനായി. ദീർഘകാലമായി ദോഹയിൽ കഴിയുന്ന നെല്ലിക്കുന്ന് ഗസ്സാലി നഗർ എം.പി അബ്ദുൽ ഹമീദ് (63) ആണ് മരിച്ചത്. ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 1977ലാണ് അബ്ദുൽ ഹമീദ് ഖത്തറിൽ എത്തിയത്. 35 വർഷം ഉരീദുവിൽ ജോലി ചെയ്തതിന് ശേഷം വിരമിക്കുകയായിരുന്നു. കുടുംബസമേതം ഖത്തറിൽ താമസിക്കുകയായിരുന്നു. മൃതദേഹം ഖത്തറിൽ ഖബറടക്കി. ഭാര്യ: റാബിയ. മക്കൾ: സാബിഖ് (ദുബൈ), ഷഹനാസ്, ഷക്കീബ്, ഷാബിൽ. മരുമക്കൾ: ഖദീജ, ബാസിൽ, സജ്ന. സഹോദരങ്ങൾ: പരേതനായ എം.പി. ബഷീർ, സൗദ, റംല, ഖമരിയ.