ബെയ്റൂട്ട് : ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു.
ഇരട്ട സ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ബെയ്റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്
വാർത്ത ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്