കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രയ്ക്ക് യാതൊരു പാസ് ആവശ്യമില്ല എന്ന് കേന്ദ്ര – സംസ്ഥാന ദുരന്തനിവാരണ സമിതികളുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടകയിലേക്ക് പോകാന്‍ ഉപാധികളോടെ റെഗുലര്‍ പാസ് അനുവദിക്കുമെന്ന് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് തീരുമാനം അംഗീകരിക്കാന്‍ സാധ്യമല്ല്യെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ജില്ലയിലുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ ഇളവ് നല്‍കിയെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അവകാശവാദം പൊള്ളയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഉപാധികളോടെയുള്ള യാത്രാ പാസ് നല്കല് നിയമവിരുദ്ധമാണ്. അപ്രായോഗികമായ ഉപാധികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നതാണ്. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, എം പി എം എല്‍ എമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
എല്ലാ പ്രമുഖ റോഡുകളുടെയും അന്തര്‍സംസ്ഥാന യാത്ര അനുവദിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. അന്തര്‍സംസ്ഥാന യാത്രക്കുള്ള തടസ്സങ്ങള്‍ നീക്കിയില്ലെങ്കില്‍ ബി ജെ പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്കി.