അഫ്ഗാൻ ജയിലിലെ ഐസിസ് ആക്രമണത്തിനുപിന്നിൽ മലയാളി: ചാവേറായത് കാസർകോട് സ്വദേശി കെ.പി ഇജാസാണെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: അഫ്ഗാനിലെ ജയിലിൽ കഴിഞ്ഞദിവസം ഐസിസ് നടത്തിയ ചാവേർ ആക്രമണത്തിന് പിന്നിൽ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കാസർകോട് സ്വദേശിയായ കെ.പി ഇജാസാണ് ചാവേറായതെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ ഭീകരരടക്കം 24പേരാണ് മരിച്ചത്.ഭീകരരെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയത്. ആദ്യം ചാവേർ സ്ഫോടനം നടത്തുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട വെടിവയ്പ്പുണ്ടാവുകയായിരുന്നു. സ്ഫോടനത്തിലും വെടിവയ്പ്പിലുമാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. മലയാളികൾ ഐസിസിൽ ചേർന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.