ദമാം -ആലമ്പാടി ജമാ അത്ത് കമ്മിറ്റി ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനം നല്കി
ദമാം :സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി റമളാൻ മാസത്തിൽ സൗദിയിലെ ആലംപാടിക്കാരും അവരുടെ നാട്ടി ലുള്ള കുടുംബക്കാരേയും ഉൾപെടുത്തി നടത്തിയ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നവാഫ് ഖാളിക്ക് സമ്മാനതുകയായ 10, 000 രൂപ ക്വിസ്റ്റ് മാസ്റ്റർ ഖാദർ മാഷ് സമ്മാനിച്ചു
രണ്ടാം സമ്മാനതുകയായ അയ്യായിരം രൂപ കൺവീനർ ഖാളി മുഹമ്മദ് സി എം ഹാരിസിന് നൽകി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അസ്സു കണ്ടത്തിൽ ഫാമിലിക്ക് മൂന്നായിരം രൂപയും നല്കി ,
മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് പ്രോത്സാഹന സമ്മാനമായി ഒന്ന് മുതൽ അഞ്ചാം സ്ഥാനം വരെ കരസ്ഥമാക്കിയവർക്കും മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുത്ത് പത്ത് പേർക്കും ഫതഹുൽ മുഈൻ കിത്താബും നല്കി ,
ക്വിസ്സ് മത്സരം നിയന്ത്രിച്ച അബ്ദുല്ല ഹിറ്റാച്ചി ,ഖാദർ മാഷ് ,ജമാൽ ആലംപാടി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നല്കി. പ്രസിഡൻ്റ് ബക്കർ മിഹ്റാജ് ,സെക്രട്ടറി ജമാൽ ആലംപാടി ,ഖജാഞ്ചി പി എം ഖാദർ ,എസ് അബ്ദുറഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.