സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു
ബംഗ്ലൂരു : കര്‍ണാടക മുഖ്യമന്ത്രി യെദിയൂരിയപ്പക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ബാംഗ്ലൂർ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.