രാമക്ഷേത്രത്തിലെ ഒരു പൂജാരിയ്ക്ക് കൂടി കൊവിഡ്, മുഖ്യ പൂജാരി ക്വാറന്റീനില്‍; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
ലക്നൗ: അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അഭിപ്രായസ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ല; സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണിന്റെ മറുപടി
രാമക്ഷേത്ര ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്.
പ്രേം കുമാര്‍ തിവാരിയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാമക്ഷേത്രത്തില്‍ സ്ഥിരമായി പൂജ ചെയ്യുന്ന പുരോഹിതര്‍ ആരും ഭൂമി പൂജ ചടങ്ങില്‍ ഉണ്ടായേക്കില്ലെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.