കോവിഡ് വ്യാപനം: ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
കോളിയടുക്കം :കോവിഡ് വ്യാപനം തടയുന്നതിന് ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗംതീരുമാനിച്ചു.
യോഗ തീരുമാനങ്ങൾ :
1. ചെമ്മനാട് , കോളിയടുക്കം, പെരുമ്പള എന്നിവ ഒഴികെയുള്ള ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ 04-08-2020 മുതൽ ഇനിയൊറിയിപ്പുണ്ടാകുന്നതു വരെ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.
2. പാൽ മാത്രം വിൽപ്പന നടത്തുന്ന കടകൾ മറ്റു ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരെയും പ്രവർത്തിക്കാവുന്നതാണ്.
3. കോളിയടുക്കം, പെരുമ്പള, ചെമ്മനാട് പ്രദേശങ്ങളിലെ എല്ലാ കടകളും 09-08-2020 വരെ അടച്ചിടേണ്ടതാണ്.
4. കടകൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ കോവിഡ് 19 പ്രോട്ടോക്കോൾ പാലിക്കാൻ വ്യാപാരികൾ ബാദ്ധ്യസ്ഥരാണ്.
5. മേൽ തീരുമാനങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും.
6. വിവാഹം , മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 20 പേരിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാൻ പാടുള്ളതല്ല.
7. വിവാഹം, യോഗങ്ങൾ, മറ്റു ആഘോഷങ്ങൾ എന്നിവയ്ക്ക് പഞ്ചായത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.