ജില്ലയിൽ രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1875 സംശയാസ്പദമായ ഡെങ്കി കേസുകള്‍
കാസർകോട് : ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.കൂടാതെ രണ്ട് സംശയാസ്പദമായ ഡെങ്കിമരണവും ജൂണില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സമ്പര്‍ക്കം വഴിയുള്ള കോവിഡ് രോഗവ്യാപനം ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍,മഴകാല രോഗങ്ങള്‍ക്കെതിരെയും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ അറിയിച്ചു.
കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയില്‍ മഴകാലരോഗങ്ങളും ശക്തി പ്രാപിക്കുകയാണ.്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ജില്ലയില്‍ 45 പേര്‍ക്കാണ് ഡെങ്കിപ്പനി ജില്ലയില്‍ സ്ഥിരീകരിച്ചത്.രണ്ട് പേര്‍ക്കും മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.ജൂണ്‍-ജൂലൈ മാസങ്ങളിലായിമാത്രം ജില്ലയില്‍ സംശയാസ്പദമായ 6 എലിപ്പനി കേസുകളും 11 മഞ്ഞപ്പിത്തകേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച്,കൊതുക് വളരുവാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കി,മഴകാല രോഗങ്ങള്‍ക്കെതിരെ കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ അറിയിച്ചു.