സി പി സി ആർ ഐ ശാസ്ത്രജ്ഞരും സ്റ്റാഫും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് 4.85 ലക്ഷം നൽകി.
കാസർകോട് : കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4.85 ലക്ഷം രൂപ കൈമാറി. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് കാസർകോട് കളക്ടറേറ്റിൽ വെച്ചാണ് സി പിസി ആർ ഐ ഡയറക്ടർ ഡോ.അനിതാ കരുൺ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ.സി.തമ്പാൻ എന്നിവർ തുക കൈമാറിയത്