ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ ചെറളത്തെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഡിവൈഎഫ്ഐ ചെറളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ നല്കി
നീലേശ്വരം : ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ ചെറളത്തെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഡിവൈഎഫ്ഐ ചെറളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ നല്കി.ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് ടിവി കൈമാറി.ചടങ്ങില്‍ തായന്നൂര്‍ മേഖലാസെക്രട്ടറി വിഷ്ണു എണ്ണപ്പാറ, യൂണിറ്റ് സെക്രട്ടറി പ്രിയേഷ്, പ്രസിഡണ്ട് പിവി രാജീവന്, യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ സുധീഷ്, അജിത്ത്,സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗോപിനാഥന് എന്നിവര്‍ പങ്കെടുത്തു.പ്രദേശത്തെ ചില നന്മയുള്ളവരുടെ സഹകരണത്തോടെയാണ് ഡിവൈഎഫ്ഐ ടെലിവിഷന്‍ നല്‍കിയത്.