സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജില് തന്നെ: വി മുരളീധരന്റെ നുണ പൊളിച്ച് എന്‍ഐഎ
കൊച്ചി: സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ നുണ പൊളിച്ച് കേസ് അന്വേഷിയ്ക്കുന്ന എന്‍ഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില് തന്നെ എന്ന് വ്യക്തമാക്കുന്ന എന്‍ഐഎ പത്രക്കുറിപ്പ് പുറത്തുവന്നു.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന് മുരളീധരന് ഞായറാഴ്ചയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകിട്ട് ആറു പ്രതികളെ കൂടി പിടിച്ചതായി അറിയിച്ചിറക്കിയ പത്രക്കുറിപ്പിലാണ് കടത്ത് നടന്നത് നയതന്ത്രബാഗേജിലാണെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നത്.
യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു.(On 30th July, 2020, NIA arrested two accused viz. Jalal A. M. s/o Smt. Khadeeja, r/o Muvattupuzha,Ernakulam distirct, Kerala and Said Alavi E. @ Bawa s/o Abdulla, r/o Vegara, Malappuram district, Kerala for conspiring with already arrested accused Ramees K. T. and for smuggling gold through diplomatic baggage addressed to the UAE Consulate at Thiruvananthapuram.)
നയതന്ത്രബാഗേജിലല്ല സ്വര്‍ണ്ണം കടത്തിയതെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കേസ് വഴിതിരിച്ചു വിടാന്‍ വി മുരളീധരന് ശ്രമിക്കുന്നതായി ആരോപണം ഉയരുന്നതിനിടയിലാണ് എന്‍ഐ എ മുരളീധരന്റെ വാദം വീണ്ടും തള്ളി രംഗത്തെത്തുന്നത്. നയതന്ത്രബാഗേജില് ഒളിപ്പിച്ചാണ്സ്വര്ണ്ണം കടത്തിയതെന്ന് എന്‍ഐഎ ആദ്യം തന്നെ വ്യക്തമാക്കിയെങ്കിലും മുരളീധരന് ഈ വാദം ആവര്‍ത്തിക്കുകയായിരുന്നു.അതാണിപ്പോള്‍ വീണ്ടും പോളിഞ്ഞത്.