സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു; ലോവർ പെരിയാറിലെ ഒരു ഷട്ടർ ഉടൻ തുറക്കും, ജനങ്ങൾ ജാഗ്രത പാലിക്കണം
ഇടുക്കി: ഇടുക്കി ലോവർ പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഉടൻ തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത നിർദേശം നൽകി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറും ഉടൻ തുറക്കും. ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.മംഗലം ഡാം ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ തുറന്നു. ഇന്നത്തെ കാലവർഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.