ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ(24) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധേയമാകുന്നത്.
തുടര്‍ന്ന് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞതോടെ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് സൂചനകള്‍.