കാസർകോട് നെല്ലിക്കുന്ന് തീരദേശമേഖലയിൽ കോവിഡ് വ്യാപന ഭീഷണി. റോഡുകൾ അടച്ചു പൂട്ടി . കോട്ടിക്കുളം കടപ്പുറത്തും രോഗം സ്ഥിരീകരിച്ചു.
കാസർകോട്: കാസർകോട് നഗരസഭാ പരിധിയിൽപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്തെ മൂന്നോളം വാർഡുകളിൽ കോവിഡ് വ്യാപനം ഭീഷണി രൂക്ഷമായതായി ആശങ്ക പടരുന്നു ഇതിനകം ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതേ തുടർന്ന് പള്ളം കടപ്പുറം തീരദേശ മേഖലയിൽ ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രദേശത്തേക്കുള്ള വഴികൾ അധികൃതർ അടച്ചുപൂട്ടി . ജനങ്ങൾ കോവിഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടിക്കുളം കടപ്പുറത്ത് പതിനഞ്ചോളം പേർക്ക് കോവിഡ് സ്വീരികരിച്ചിട്ടുണ്ട്. ഇവിടെ വരുംദിവസങ്ങളിൽ വ്യാപകമായി പരിശോധന നടത്താനാണ് ഉദുമ ഗ്രാമപഞ്ചായത്തിന്റെ തീരുമാനം ഇതുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ തദ്ദേശവാസികളോട് അഭ്യർത്ഥിച്ചു.