ജില്ലയില്‍ ആഗസ്റ്റ് ആറ് വരെ ഓറഞ്ച് അലേര്‍ട്ട്
കാസർകോട്: നാളെ മുതല്‍ ആഗസ്റ്റ് ആറ് വരെ കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്.