അഞ്ചാംഘട്ടം ആശ്വാസമാകുമോ? ഇന്ത്യ- ചെെന അഞ്ചാംഘട്ട സെെനികതല ചർച്ച ഇന്ന്, ഫിംഗർ മേഖലയിലെ തീരുമാനം നിർണായകം
ന്യൂഡൽഹി: ഇന്ത്യ-ചൈന അഞ്ചാംഘട്ട സൈനികതല ചർച്ച ഇന്ന് നടക്കും. കമാൻഡർ ചർച്ചകൾ അതിർത്തിയിലെ മോൾഡോയിലാണ് നടക്കുക. അതിർത്തി മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് സൈനികരെ മാറ്റാന്‍ രണ്ട് സൈന്യങ്ങളുടെയും മുതിര്‍ന്ന സൈനിക മേധാവികള്‍ ഇതുവരെ നാല് ഘട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.ജൂൺ 6, 22, 30,ജൂലായ് 14 തീയതികളിലായിരുന്നു മുൻ ചർച്ചകൾ. ലഡാക്കിലെ ഫിംഗർ പ്രദേശത്ത് സംഘർഷം കുറയ്ക്കുന്നതിൽ ചർച്ചയിൽ ഉന്നയിക്കപ്പെടും. ഫിംഗർമേഖലയെ കുറിച്ച് ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഗാൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. സംഘർഷത്തിൽ 20 ഇന്ത്യൻ സെെനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.