മറ്റാർക്കോ അയച്ച സന്ദേശം’: സ്ത്രീകൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്നചിത്രം അയച്ചു, സി.പി.എം ഏരിയ സെക്രട്ടറിയെ മാറ്റി പാർട്ടി
കണ്ണൂർ: സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്നചിത്രം അയച്ച സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ച് പാർട്ടി. ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന് പേരുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് നഗ്നചിത്രം അയച്ച പാർട്ടി ഏരിയ സെക്രട്ടറി കെ.പി മധുവിനെ തൽസ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇതുകൂടാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളിൽ നിന്നും മധുവിനെ പാർട്ടി മാറ്റിയിട്ടുണ്ട്. ഏരിയ സെക്രട്ടറിയുടെ ചുമതല നിലവിൽ വി. കുഞ്ഞികൃഷ്ണനാണ് പാർട്ടി നൽകിയിരിക്കുന്നത്.ഇന്ന് പയ്യന്നൂര്‍ ഏരിയകമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളിലും യോഗം ചേര്‍ന്ന് മധുവിനെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ചിത്രം അയച്ചയുടനെ അത് ഡിലീറ്റ് ചെയ്യാൻ മധു ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ ഇയാൾ ഗ്രൂപ്പ് വിടുകയും ചെയ്തിരുന്നു.ചിത്രം കണ്ട വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള ഗ്രൂപ്പ് അംഗങ്ങളാണ് മധുവിനെതിരെ പരാതിയുമായി എത്തിയത്. ഇതിനിടെ, മറ്റാർക്കോ വ്യക്തിപരമായി അയച്ച ഫോട്ടോ സന്ദേശം മാറി വാട്സാപ്പ് ഗ്രൂപ്പിലേക്ക് സെന്റ് ചെയ്യപ്പെടുകയാണെന്ന് പറഞ്ഞുകൊണ്ട് മധുവിനെ ന്യായീകരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ഇത് വിലപ്പോയില്ല.എന്നാൽ ഈ വാദത്തിനെതിരെ പാർട്ടിയിലെ മറ്റൊരു വിഭാഗം രംഗത്തുവരികയും സംഭവം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു.സി.പി.എം പ്രാദേശിക പ്രവർത്തകരും നേതാക്കളും പോഷക സംഘടനയുടെ അംഗങ്ങളും വാട്സാപ്പ് ഗ്രൂപ്പിലെ മെമ്പേഴ്സാണ്.