കെഎസ് ആര് ടി സി ബസുകള്‍ അണുവിമുക്തമാക്കി
കാസർകോട് : കര്‍ണാടക മെഡിക്കല്‍ എജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ തലപ്പാടി അതിര്‍ത്തി വരെയെത്തിച്ച കെ എസ് ആര് ടി സി ബസുകള്‍ അഗ്നിശമന സേന അണുവിമുക്തമാക്കി. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ 11 സൂപ്പര്‍ ഡീലക്സ് കെ.എസ് ആര് ടി സി ബസുകളില്‍ സൗജന്യമായാണ് തലപ്പാടിയിലേക്കും, തിരിച്ചും എത്തിച്ച ത്. തലപ്പാടിയില്‍ വച്ചും ഫയര്‍ഫോഴ്സ് ബസുകള്‍ അണുവിമുക്തമാക്കിയിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ,കാഞ്ഞങ്ങാടഡി വൈ എസ് പി എം.പി.വിനോദ്, കെ എസ് ആര് ടി സി ഉദ്യോഗസ്ഥരും , ജീവനക്കാരും, സന്നിഹിതരായി.