കൈതോല പായ വിരിച്ച്’ പാട്ടുകാരന് ഇനിയില്ല; നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
ചങ്ങരംകുളം: പ്രശസ്ത നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.
ഇദ്ദേഹം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ ആണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കും.
ജിതേഷിന്റെ കൈതോല പായവിരിച്ച് എന്ന ഗാനം ഏറെ ജനപ്രീതിനേടിയ ഗാനമാണ്. ഏതാണ്ട് 600 ഓളം നാടന്‍ പാട്ടുകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൈതോല പായ വിരിച്ച് എന്ന പാട്ട് എഴുതിയത് ജിതേഷ് ആണെന്ന് ലോകമറിയുന്നത്. കോമഡി ഉത്സവം എന്ന പരിപാടിയില്‍ വന്നതോടെയാണ് ഇദ്ദേഹത്തെക്കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത്.
ജിതേഷിന്റെ പാലോം പാലോം നല്ല നടപ്പാലം എന്നു തുടങ്ങുന്ന ഗാനവും ഏറെ സ്വീകാര്യത കിട്ടിയ പാട്ടുകളില്‍ ഒന്നാണ്.