ജനപ്രതിനിധികളെ സമ്മർദ്ദത്തിലാക്കരുത് പി .എം.എ.വൈ പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന് വ്യാജ പ്രചരണം..
കാസർകോട് : ആഗസ്റ്റ് 1 മുതൽ 14 വരെ പി.എം.എ വൈ പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ ഒരു വ്യാജ പ്രചരണം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ നടക്കുന്നു.
സംസ്ഥാന സർക്കാർ ലൈഫ്” പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് 1 മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നു.ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരിൽ വ്യാജ വാട്ട്സ് അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
പി. എം.എ.വൈ (ജി) യിൽ ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് 8 വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അപ്രകാരം ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസ്സിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.