ഇടുക്കിയിൽ കോവിഡ് ബാധിച്ച് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മരിച്ചു
ഇടുക്കി: കോവിഡ് ബാധിച്ച് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പൂച്ചപ്ര വരമ്പനാൽ വി പി അജിതൻ (55) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതന് രോഗം കൂടിയപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് മരണം .
ആദ്യമായാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു പൊലീസുകാരൻ മരിക്കുന്നത്. ഹൃദ്രോഗവും പ്രമേഹരോഗവും ഉണ്ടായിരുന്ന അജിതന് ഭാര്യയിൽനിന്നാണ് കോവിഡ് ബാധിച്ചത്. ചെറുതോണിയിലുള്ള സ്ത്രീയിൽനിന്നാണ് ഭാര്യക്ക് രോഗം ലഭിച്ചതെന്ന് സംശയിക്കുന്നു. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ : രമണി, മക്കൾ: അഭിൻ. അക്ഷയ