വീണ്ടും കൊവിഡ് മരണം, ഇന്നലെ കൊച്ചിയിൽ അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു
എറണാകുളം: എറണാകുളത്ത് കഴിഞ്ഞ ദിവസം അന്തച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന്(80) കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകനും രോഗബാധിതനാണ്.1977,1992 വർഷങ്ങളിൽ ദേവസി ആലുങ്കൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്മാന്, കൊച്ചിന് ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം എന്നീ നിലകളിലും ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു.