കാസർകോട്: നാല് കിലോ കഞ്ചാവും മൊബൈല്‍ ഫോണുകളും ഒരു ആധാര്‍ കാര്‍ഡും ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ ബദിയടുക്ക പോലീസ് കണ്ടെത്തി. കാട്ടുകുക്കെ സുര്ടുലു റോഡരികിലാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗ് പരിശോധിച്ചപ്പോള്‍ അതിനകത്ത് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ നാല് കിലോ അഞ്ച് ഗ്രാം കഞ്ചാവും രണ്ട് മൊബൈല്‍ പോണുകളും കണ്ണൂര്‍ ചൊവ്വ സ്വദേശിയായ നമിത് എന്നയാളുടെ ആധാര്‍ കാര്‍ഡുമാണ് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു