എറണാകുളം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷ്റഫാണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 10056 പേരാണ്. 12163 പേര് ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി ഒരു 1,44,636 പേര് നിരീക്ഷണത്തിലുണ്ട്സംസ്ഥാനത്ത് ഇന്നലെ 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേര് രോഗമുക്തരായി