കാസർകോട്: ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ജയിലുകളിൽ സ്ഥാപിക്കുന്ന പെട്രോളിയം ഔട്ട്ലറ്റുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി കമ്മീഷൻ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതി ആരംഭിക്കുന്നതോടുകൂടി 15 ഓളം അന്തേവാസികൾക്ക് ഓരോ പമ്പിലും തൊഴിൽ നൽകാൻ കഴിയും. പൊതു ജനങ്ങൾക്ക് വിശ്വസ്തതയും ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഈ പെട്രോൾ പമ്പുകൾക്കൊപ്പം സർക്കാർ വിഭാവനം ചെയ്യുന്ന പബ്ലിക് കംഫർട്ട് സ്റ്റേഷനുകളുടെ പ്രവർത്തനവും വൈകാതെ യാഥാർഥ്യമാകും. ചീമേനി തുറന്ന യിലിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി എം.രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. കയ്യൂർ – ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഗീത വാർഡ് മെമ്പർ സുഭാഷ് അറുകര ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് ഡിവിഷൻ മാനേജർ ടിറ്റോ ജോസ് തുടങ്ങിയവർ പങ്കെടുത്തു