ലഖ്നൗ : അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി നടക്കാനിരുന്ന ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 50 വി.ഐ.പികളും പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളൊടേയാണ് പരിപാടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഭൂമി പൂജ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന ഉപാധികളാണ് യു.പി സര്‍ക്കാര്‍ വച്ചിരിക്കുന്നത്.
ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം ചാനലുകള്‍ക്കാണ്, വിവാദ ചര്‍ച്ചകള്‍ സംഘടിപ്പിക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയത്.