തിരുവനന്തപുരം: വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധിയായിരിക്കും. അടിയന്തരമായി നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തണം. പിന്നീട് തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്നുപ്രവര്‍ത്തിക്കൂ. നാളെ ബക്രീദ് പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറക്കൂ.