കാസര്‍കോട്: തളിപ്പറമ്പിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. തളിപ്പറമ്പ ബക്കളത്തെ സ്വകാര്യ ഹോട്ടലിലെ
കാസര്‍കോട്: തളിപ്പറമ്പിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. തളിപ്പറമ്പ ബക്കളത്തെ സ്വകാര്യ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനായ വിദ്യാനഗർ കല്ലക്കട്ടയിലെ അബ്ബാസ് മുഹമ്മദ് പട്ട (60) ആണ് മരിച്ചത്. രാത്രി ഏറെ വൈകി കാസർകോട്ടെത്തിച്ച മയ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഹിദായത്ത് നഗര്‍ മുട്ടത്തോടി മുഹ് യുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. ചെങ്കള പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
ചെങ്കള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് രാജേഷ് കെ. എസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണ പ്രസാദ് , ഹെൽത്ത് വളണ്ടിയർ ഫൈസൽ അറഫ , മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ , ഹുസ്സൈൻ കെ എച്ച് , ഉമ്മർ അടുക്കത്തിൽ , ഫൈസൽ ,എ ഇബ്രാഹീം ,പി എം അബ്ദുൽ റഹ്മാൻ ,ഹസൈനാർ അടുക്കത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബക്കളത്തെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനായ അബ്ബാസ് മുഹമ്മദ് പനി കാരണം രണ്ടാഴ്ച്ചയായി ഹോട്ടലിൽ ജോലിക്കെത്തിയിരുന്നില്ല. രണ്ടു തവണ അടുത്തുള്ള ഡോക്ടറെയും കാണിച്ചിരുന്നു
എന്നാൽ ഡ്യൂട്ടിയിൽ തിരിച്ചു ചേരുമെന്ന് അറിയിച്ചിരുന്ന ദിവസം ജോലിക്കെത്താത്തതിനെ തുടർന്ന് ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ താമസ സ്ഥലത്ത് ചെന്ന് അന്വേഷിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് ഏറ്റു വാങ്ങിയത്.
എന്നാൽ അബ്ബാസ് മുഹമ്മദ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു നില ക്വാറന്റൈൻ കേന്ദ്രമായി നല്കിയിരുന്നതിനാൽ കോവിഡ് മൂലമാണോ പനി ബാധിച്ചതെന്ന സംശയം ഉയരുകയും സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയക്കുകയുമായിരുന്നു. പരിശോധന ഫലം വ്യാഴാഴ്ച്ച കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ചികിൽസിച്ച ഡോക്ടറോട് പരിശോധന ഫലം വരുന്നത് വരെ ക്ലിനിക് അടച്ചിടാൻ ആരോഗ്യ വകുപ്പധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് ബക്കളത്ത് കൊറോണ ബാധിച്ചു ഒരാൾ മരണപ്പെട്ടു എന്നും അയാളിൽ നിന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായി എന്നുമുള്ള വാർത്തകൾ പ്രചരിച്ചത് ആശങ്ക പരത്തി.
ഈ മാസം 15 ആം തീയ്യതി വരെ അബ്ബാസ് മുഹമ്മദ് ഹോട്ടലിൽ ജോലിക്കെത്തിയിരുന്നു. ഒരു വർഷത്തോളമായി അദ്ദേഹം ബക്കളത്ത് ജോലി ചെയ്ത് വരികയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.