ജില്ലയിൽ കോവിഡ് സമ്പർക്ക കേസുകൾ വർധിച്ചുവരുന്നതിന്റെ പ്രധാന കാരണങ്ങളായി വിവാഹങ്ങൾ ,മരണാനന്തര ചടങ്ങുകൾ എന്നിവ മാറുന്നു എന്നത് ഗൗരവമായി കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ്
കാസർകോട് : ജില്ലയിൽ കോവിഡ് സമ്പർക്ക കേസുകൾ വർധിച്ചുവരുന്നതിന്റെ പ്രധാന കാരണങ്ങളായി വിവാഹങ്ങൾ ,മരണാനന്തര ചടങ്ങുകൾ എന്നിവ മാറുന്നു എന്നത് ഗൗരവമായി കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ വിവാഹവും മരണാനന്തര ചടങ്ങുകളും നടത്താവൂ എന്നുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ ജില്ലയ്ക്കകത്ത് വിവിധ പ്രദേശങ്ങളിൽ ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്ന നിലയിൽ സംഘടിക്കപ്പെട്ടതിന്റെ ഫലമായി കോവിഡ് കേസുകളുടെ ക്ലസ്റ്ററുകൾ രൂപപ്പെടുന്നു.
ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 46 പേർക്കും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 49 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുള്ളത്. ചെമ്മനാട് പഞ്ചായത്തിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 21 പേർക്കും കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട 10 ഓളം പേർക്ക് രോഗം സ്വീകരിക്കപ്പെട്ടു എന്നുള്ളത് പുതിയ ക്ലസ്റ്റർ രൂപപ്പെടാൻ കാരണമായേക്കാം. അതിവേഗത്തിൽ കോവിഡ് സമ്പർക്ക കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മരണ നിരക്കും ഉയരാൻ സാധ്യതയുണ്ട്.
രണ്ടാഴ്ച ക്കിടയിൽ 5 കോവിഡ് മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരാധനാലയങ്ങൾ മതപരമായ ചടങ്ങുകൾ പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ രോഗവ്യാപനസാധ്യതയ്ക്ക് അത് കാരണമായേക്കാം. കോവിഡ് മാനദണ്ഡപ്രകാരം മാത്രം നിർദ്ദേശിക്കപ്പെട്ട ആൾക്കാരെ ഉൾപ്പെടുത്തി മാത്രം വിവാഹ ചടങ്ങുകൾ നടത്താനും ആയത് മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിക്കാനും എല്ലാവരും തയ്യാറാകണ മെന്നു അദ്ദേഹം അറിയിച്ചു.