കാസര്‍കോട്ടെ എ ടി എമ്മില്‍ തീപിടിത്തം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ ടി എമ്മില്‍ ബുധനാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം.
കാസര്‍കോട് : കാസര്‍കോട് കറന്തക്കാട് അശ്വിനി നഗറിലെ എ ടി എമ്മിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫോര്ഫോഴ്സാണ് തീയണച്ചത്.
തീപിടുത്തത്തില്‍ എ ടി എം യന്ത്രം ഭാഗീകമായി തകര്‍ന്നു. വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.