തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മീൻപിടുത്തക്കാർ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലർച്ചെ മുതൽ മഴയുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടരുകയാണ്
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് മുന്നറിയിപ്പും നൽകി.
പത്തനംതിട്ടയിൽ മഴ കനത്താൽ മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടിവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കക്കിട്ടാറിന്റേയും പമ്പയാറിന്റേയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.