ന്യൂയോർക്: അമേരിക്കയിലെ മയാമി കോറൽ സ്പ്രിംഗ്സിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായ പിറവം സ്വദേശിനി മെറിൻ ജോയിയെ കേസിലാണ് ഭർത്താവ് ഫിലിപ് മാത്യു പിടിയിലായത്. കൊലയ്ക്ക് ശേഷം ഇയാൾ സ്വയം കുത്തിമുറിവേൽപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കുടുംബപ്രശ്നം ആണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ജോലി കഴിഞ്ഞ് വൈകിയിട്ട് മടങ്ങുകയായിരുന്ന മെറിനെ കാർ പാർക്കിങ് ഏരിയയിൽ ആണ് കുത്തിയത്.നിരവധി തവണ കുത്തിയ ശേഷം കാറിടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഡിസംബറിൽ നാട്ടിലുണ്ടായ വഴക്കിശന തുടർന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെയാണ് ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങിയത്. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചിരുന്നു.