തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച് എൻ.ഐ.എ അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഇദ്ദേഹം വിധയമാകുന്നത്, ശിവശങ്കർ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും എൻ.ഐ.എ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചപ്പോഴെല്ലാം മടിയേതും കാട്ടാതെ ശിവശങ്കർ കൊച്ചിയിലേക്കും തിരുവനന്തപുരത്തെ എൻ.ഐ.എ ഓഫീസിലേക്കും ചെന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. രാജീവ് വെക്തമാക്കി ,എൻ.ഐ.എയുടെ മാത്രമല്ല, കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിൽ അദ്ദേഹം സഹകരിച്ച കാര്യവും അഭിഭാഷകൻ എടുത്തുകാട്ടി. ശിവശങ്കറിന് കേസിൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമേയില്ല. കാരണം, അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അത്രകണ്ട് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കടക്കില്ലായെന്നും അഭിഭാഷകൻ എസ്. രാജീവ് ഉറപ്പിച്ച് പറഞ്ഞിരുന്നു. നിലവിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് എൻ.ഐ.എ കടന്നിട്ടില്ല.അതേസമയം ശിവശങ്കരന് കുറ്റവാളിയെന്ന് നേരത്തെ പ്രഖ്യാപിച്ച മാധ്യമങ്ങളെല്ലാം നിരാശയിലാണ്. ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് പല ന്യൂസ് ചാനലുകളും ബ്രേക്കിംഗ് നൽകിയിരുന്നു.