കോവിഡ് നിയന്ത്രണം .നവമാദ്ധ്യമങ്ങളിലെ
വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങി റോഡിൽ ഇറങ്ങിയവർ പെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ച വ്യാപാരസ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു, കൂട്ടം കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു
കാസർകോട് : കാസർകോട് നഗരത്തിൽ വിവിധ ഇടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൂട്ടം കൂടി നിന്നവരെ പോലീസ് ഓടിച്ചു വിട്ടു , ഉപ്പളയില്‍ കണ്ടെയ്ന്മെന്റ് സോണില്‍ തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു. ഇവിടെയും കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ഉപ്പള ടൗണിന്റെ ഒരു ഭാഗം കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു . എന്നാൽ ചില വാട്സ്ആപ്പ് ഗ്രോപുകളിൽ വന്ന ശബ്ദ-എഴുത്തു സന്ദേശങ്ങളിൽ എല്ലാം കടകളും തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അനുവാദം നൽകിയതായി പ്രചരിച്ചിരുന്നു . ഇതേ തുടർന്ന് ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവർത്തിക്കുകയായിരുന്നു , വ്യാപാര സ്ഥാപനങ്ങള്‍ തുറന്നത് അറിഞ്ഞതോടെ സ്ഥാപനങ്ങളുടെ അകത്തും പുറത്തും പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെടുകയും വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടതോടെ ഗതാഗതം തടസപ്പെടുകയും ചെയ്തു. ജനബാഹുല്യം കാരണം ദേശീയപാത വഴിയുള്ള പൊതുഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഇതോടെ മഞ്ചേശ്വരം പൊലീസ് എത്തി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും , നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍ത്തിയിട്ട വാഹനങ്ങളും അനാവശ്യമായി ഓടിയ ഇരുചക്ര വാഹനങ്ങളും പിടികൂടി പിഴ ചുമത്തിന് ശേഷം വിട്ടയച്ചു. പോലീസ് വിരട്ടി ഓടിച്ചപ്പോൾ ഓടിയവർ പലരും വീണ് പരിക്കേറ്റിരുന്നു . അതെ സമയം വ്യപാരികളിൽ പലർക്കും നിയത്രണങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ നിർദശങ്ങൾ ലഭിക്കുന്നില്ല എന്നുള്ള പരാതി നിലനില്കുന്നുണ്ട് .
മാസ്ക് ധരിക്കാത്ത് 134 പേര്‍ക്കെതിരെ കേസ്
മാസ്ക് ധരിക്കാത്തതിന് ജൂലൈ 27 ന് 134 പേര്‍ക്കെതിരെ കൂടി ജില്ലയില്‍ കേസെടുത്തു. ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് അമ്പലത്തറ (1), ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (3), നീലേശ്വരം(2), ചന്തേര(1) എന്നീ സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു.