തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്ത് ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കണ്ടെയ്ന്മെന്റ് സോണുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ ജീവിതം സാധാരണനിലയിലാക്കാനായി കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വൈകിട്ട് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ച നടക്കുക എന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചയ്ക്കു ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയാണ് തിരുവനന്തപുരം. ഇതേതുടര്‍ന്ന്, കോര്പറേഷന് പരിധിയിലും തീരമേഖലയിലും എല്ലാം കര്‍ശന നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.