തിരുവനന്തപുരം : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു കോടി രൂപ അസം സർക്കാരിന് നൽകും.
തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴിൽ ഉടമകളും അടയ്ക്കേണ്ട അംശദായം 20 രൂപയിൽ നിന്ന് 30 രൂപയായും സ്വയം തൊഴിൽ ചെയ്യുന്നവർ അടയ്ക്കേണ്ട അംശദായം 40 രൂപയിൽ നിന്ന് 60 രൂപയായും വർധിപ്പിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.