കോടിയേരിയുടെ മകന് ബിനീഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചരണം സൈബര്‍ സെല്ലിന് പരാതി
തിരുവനന്തപുരം: സി.പി.ഐഎം സംസ്ഥാന സെക്രട്ടറി കോടയേരി ാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കൊടിയേരിക്ക് സൈര്‍ അറ്റാക്ക് ആദ്യ അനുഭവമല്ല.ചിത്രം മോര്‍ഫ് ചെയ്തതടക്കമുള്ള അപവാദപ്രചരണങ്ങള്‍ക്ക് ബിനീഷ് മുന്‍പും ഇരയായിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടി കടന്നുപോയി ബിനീഷ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രചരണം.അംജിദ് റഹ്മാന് എന്ന പ്രോഫൈലില്‍ നിന്നാണ് ആദരഞ്ജലികള് അര്‍പ്പിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.ഇതിനെതിരെ ബിനീഷ് തന്നെ രംഗത്തുവന്നു.പൊതുപ്രവര്ത്തകന് എന്ന നിലയില്‍ തന്നെ വിലയിരുത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും ബിനീഷ് പ്രതികരിച്ചു.സംഭവത്തില്‍ പ്രചരിപ്പിച്ച ഐഡികള്‍ സഹിതമാണ് ബിനീഷ് പരാതി നല്‍കിയത്.