കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: കാസര്‍കോട് സ്വദേശി റിയാദില്‍ നിര്യാതനായി. പള്ളിക്കര ചെമ്ബരിക്ക മുഹമ്മദ് ബഷീര്‍ (62) ആണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രി റിയാദ് ഖലീജിലെ താമസസ്ഥലത്ത് മരിച്ചത്.
പിതാവ്: പരേതനായ വൈദ്യര് മുഹമ്മദ്, മാതാവ്: പരേതയായ ആയിഷാ ബീവി. ഭാര്യ: മറിയകുഞ്ഞി, മക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഷിദ്, സ്വാലിഹത്ത്, അലി അക്ബര്‍.
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഫസലുറഹ്മാന് പടന്നയില്‍, ടി.എ.ബി. അഷ്റഫ് എന്നിവര്‍ രംഗത്തുണ്ട്.