ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 3225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസർകോട് : ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 3225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 4311 പേരെ അറസ്റ്റ് ചെയ്തു. 1291 വാഹനങ്ങള്‍ കസ്്റ്റഡിയിലെടുത്തു. മാസ്ക് ധരിക്കാത്തതിന് 14744 പേര്‍ക്കെതിരെ കേസെടുത്ത് പിഴയീടാക്കി.