രാവണേശ്വരത്ത് കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുടെ സ്റ്റാഫിന്റെ നാലു ബന്ധുക്കള്‍ക്കും രോഗം കൂടുതല്‍ പേര് നിരീക്ഷണത്തില്‍
കാഞ്ഞങ്ങാട്: മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫായ രാവണേശ്വരം സ്വദേശിക്ക് കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ കുടുബത്തിലെ നാലുപേര്‍ക്ക് കൂടി രോഗബാധ.പേഴ്സണല്‍ സ്റ്റാഫുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 62 പേരുടെ സ്രവം പരിശോധിച്ചിരുന്നു.ഇതില്‍ നാലുപേരുടെ പരിശോധന ഫലമാണ് പോസറ്റീവായത്.പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബന്ധുവില്‍ നിന്നാണ് രാവണേശ്വരം സ്വദേശിക്ക് രോഗം പകര്‍ന്നത്.