കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്
കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. കാസര്‍കോട് നഗരസഭ പരിധിയിലെ കെ ശശിധരന്റെ (62) പരിശോധനാ ഫലം പോസിറ്റീവായത്.
ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.