‘സ്വര്‍ണക്കടത്തുകാര്‍ക്കായി ഹാജരായി’; ഹൈക്കോടതിയിലെ എന്‍.ഐ.എ അഭിഭാഷകനെ ഒഴിവാക്കി കേന്ദ്രം
കൊച്ചി: ഹൈക്കോടതിയിലെ എന്‍.ഐ.എ അഭിഭാഷകനെ ഒഴിവാക്കി. എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ എം. അജയിനെയാണ് ഒഴിവാക്കിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വി. വിജയകുമാറിനാണ് പകരം ചുമതല നല്‍കിയത്.
സ്വര്‍ണക്കടത്തുകാര്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായതിനെ തുടര്‍ന്നാണ് അഭിഭാഷകന് എം. അജയെ മാറ്റിയത്. അഭിഭാഷകനെതിരെ കസ്റ്റംസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് എന്‍.ഐ.എ; പ്രതികള്‍ക്കൊപ്പമുള്ള സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
എന്‍.ഐ.എ അഭിഭാഷകന് സ്വര്‍ണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വര്‍ണക്കടത്തുകാര്‍ക്കായി കോടതിയില്‍ തുടര്‍ച്ചയായി ഇദ്ദേഹം ഹാജരായതായും കസ്റ്റംസ് പറഞ്ഞിരുന്നു. തുടര്‍ന്ന് വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് നടപടി.
സ്വര്‍ണക്കടത്തിന് ദേശസുരക്ഷയും സാമ്പത്തിക സുരക്ഷയുമായും ബന്ധമുണ്ടെന്നും അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകള്‍ കേസില്‍ ഉണ്ടെന്നും ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.