ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി ഉയർന്നു. അതിൽ 4,56,071 സജീവ കേസുകളുണ്ട്. 8,49,432 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 757 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 31,358 ആയി. കൊവിഡ് മരണങ്ങളിൽ ആഗോളതലത്തിൽ ഇന്ത്യ ആറാംസ്ഥാനത്താണ്. യു.എസ്.എ, ബ്രസീൽ, ബ്രിട്ടൻ, മെക്സികോ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഗ്രാമപ്രദേശങ്ങളിൽ വൈറസ് അതിവേഗം പടരുകയാണ്. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ദൈനംദിന കേസുകളിൽ കുത്തനെ വർദ്ധനവാണുണ്ടാകുന്നത്.രോഗബാധിതരുടെയും മരണസംഖ്യയുടെയും കാര്യത്തിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ മൂന്നരലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ചത്.13,132 ത്തിലധികം പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമാണ്. മൂവായിരത്തിൽ കൂടുതൽ മരണങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്.