കാസർകോട് : ആരിക്കാടിയില്‍ കോവിഡ് ആന്റിജന്‍ പരിശോധനയോട് സഹകരിക്കാതെ ജനങ്ങള്‍. ആരോഗ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് പേര് മാത്രമാണ് ഇന്ന് നടത്തിയ പരിശോധനയില്‍ പങ്കെടുത്തത്.
ചെവ്വാഴ്ച നൂറ് പേരെ പരിശോധിച്ചതില്‍ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രതികരിച്ചു.
ജനങ്ങള്‍ പരിശോധനയുമായി സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കോവിഡ് ലക്ഷണങ്ങളില്ലെന്നും പരിശോധിക്കേണ്ടന്നുമാണ് ജനങ്ങളുടെ പ്രതികരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു